വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രഥമലക്ഷ്യം വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുകയും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അവന്റെ ചിന്താഗതികൾക്ക് ഉണർവു നൽകുകയും അവന്റെ സർഗാത്മകതയേ പരിഘോഷിപ്പിക്കുകയുമാകുന്നു. എന്നാൽ, ഇന്നത്തെസാഹചര്യങ്ങൾ ഒരു വിദ്യാർത്ഥിയെ കാണിച്ചു തരുന്ന പഠിപ്പിക്കുന്നത് ചൂഷണത്തിന്റെ മുതലെടുപ്പിന്റെ രാഷ്ട്രീയമാണെന്നതിൽ തർക്കമില്ല! പറഞ്ഞു വരുന്നത് സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പോസ്റ്റിട്ട് പോസ്റ്റിൽ നടുവിരൽ നമസ്കാരമിട്ട് പ്രതികരിക്കുന്ന..വലിയൊരു വിഭാഗം പ്രമുഖർ പ്രതികരിക്കാത്ത വിഷയമാണ്. പാർട്ടി ഗ്രാമങ്ങൾ പോലെ പാർട്ടി കേളേജുകൾ ഉണ്ടാക്കുന്ന ചിലരുടെ മനപ്പൂർവ്വമായ തീവ്ര സംഘടിത ശ്രമത്തെക്കുറിച്ചാണ്! സ്വതന്ത്രമായ് ചിന്തിച്ചു തുടങ്ങുന്നതിനു മുൻപു തന്നേ നിർബന്ധവും തീർത്തും സൗജന്യവുമായ കുത്തിവെപ്പുകൾ കൊണ്ട് രാഷ്ട്രീയം അടിച്ചേൽപിക്കുന്നു. പിന്നീട് പ്രതികരണശേഷിയെ പണയപണ്ടമാക്കി ആശയങ്ങളെ ആവശ്യത്തിനും അനാവശ്യത്തിനും കടം കൊടുക്കുന്നു. എന്ത് തെമ്മാടിത്തരത്തിനും ന്യായികരണം പ്രചരിപ്പിക്കാൻ മാത്രം ഉണ്ടാക്കിയെടുക്കുന്ന ബ്രോയിലർ കോഴികളാണ് നമ്മു...