മലയാളത്തിലെ ആദ്യത്തെ OTT റിലീസ് ആയതു കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സൂഫിയും സുജാതയും എന്നാണ് തോന്നിയത്. പത്തിലധികം പുതിയ സംവിധായകരെ പരിചയപ്പെടുത്തിയ ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നാണ് സിനിമയും വരുന്നതെന്നത് കൊണ്ട് തീർച്ചയായും പ്രതീക്ഷയുടെ അമിതഭാരം ഉണ്ടായിരുന്നു. സിനിമയുടെ സൗന്ദര്യത്തിനപ്പുറം സിനിമ ഇറങ്ങും മുൻപുണ്ടായ പ്രതിസന്ധികളെയും വിവാദങ്ങളെയും കൃത്യമായ് മാർക്കറ്റ് ചെയ്യ്ത, പുതിയ ചലച്ചിത്രകാർക്ക് മാർക്കറ്റിങ്ങിന്റെ ഒരു പാഠപുസ്തകം കൂടിയാണ് വിജയ് ബാബുവിന്റെ സൂഫിയും സുജാതയും. സൂഫിയുടെയും സുജാതയുടെയും പ്രണയം കൃത്യമായ് ഡവലപ് ചെയ്യാൻ സംവിധായകന് കഴിഞ്ഞതായ് തോന്നിയിട്ടില്ല. നിഷ്കളങ്കത തുളുമ്പുന്ന ഗ്രാമത്തിലെ നൻമയുടെ നിറകുടമായ, സൈക്കിളോടിച്ച് നടക്കുന്ന മൂകയായ പെൺകുട്ടി. കാലാകാലങ്ങളായ് മലയാളത്തിൽ കണ്ടുവരുന്ന "ദിവ്യപ്രണയ " ഫോർമുലകൾക്കുള്ളിൽ പെൺകുട്ടി തളച്ചിടപ്പെട്ടു എന്നതിനപ്പുറം സിനിമ കൂടുതൽ ഒന്നും പറഞ്ഞു കണ്ടില്ല. നിറഞ്ഞു നിൽക്കുന്ന നാടകീയത കഥാസന്ദർഭങ്ങളെയും സവിശേഷമായ് ചില രംഗങ്ങളേയും വികലമാക്കുന്നുണ്ട്.(മകൾ പ്രണയിക്കുന്നയാൾക്കൊപ്പം ഇറങ്ങിപ്പോകാൻ ...