Skip to main content

വിസാരണെ | Review

തൂത്തുക്കുടിയിൽ അച്ഛനും മകനും ലോകപ്പിൽ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ ആകുന്നു. ലോക്ഡൗണിൽ കട അടയ്ക്കാൻ  പത്തു മിനുട്ട് വൈകി എന്ന കുറ്റം കൊണ്ടാണ് വ്യാപാരിയും മകനും ക്രൂരപീഡനങ്ങൾക്കിരയായത്. നഗ്നരാക്കി രഹസ്യ ഭാഗങ്ങളിൽ കമ്പിയും ലാത്തിയും കയറ്റി,  ആന്തരിക അവയവങ്ങളിൽ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായിട്ടും വൈദ്യസഹായം പോലും നൽകാതെ
തുടർച്ചയായ് ടോർച്ചർ ചെയ്യ്താണ് കൊന്നത്.

ഇന്ത്യയിൽ കസ്റ്റടി മരണക്കളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇത്തരം ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും  മുന്നിലെത്തുന്നത് എം.ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരൻ ഒരുക്കിയ വിസാരണെ (2016) എന്ന  തമിഴ് ചിത്രമാണ്. തമിഴ്നാട്ടിൽ നിന്ന് ഉപജീവനത്തിനായ് ആന്ധ്രയിലേക്ക് കുടിയേറിയ സുഹൃത്തുകളുടെ കഥയാണ്.  യാതൊരറിവും ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ പോലീസ് കസ്റ്റടിയിൽ
എടുത്ത്, മൂന്നാം മുറകളിലൂടെ കുറ്റം കെട്ടിവയ്ക്കാൻ നോക്കുന്നതും, രക്ഷപ്പെടാൻ ഇവർ നടത്തുന്ന ശ്രമങ്ങളും ഭീതിപ്പെടുത്തുന്ന  തുടർസംഭവങ്ങളുമാണ് സിനിമ.

മനുഷ്യവകാശങ്ങൾക്കായ് ലോകത്തെമ്പാടും ശബ്ദം ഉയരുന്ന ഈ കാലഘട്ടത്തിൽ, രാജ്യത്തെ വളരെയധികം പിന്നിലേക്കടിക്കുന്ന ഓരോ കസ്റ്റടി കൊലപാതകങ്ങളും പരിഷ്കൃത സമൂഹത്തിന് അങ്ങയറ്റം അപമാനകരമാണ്.

രാജ്യത്തെ ഭരണഘടനയിലെ 20,22 അനുച്ഛേദങ്ങൾ
അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ അവകാശങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്നവയാണ്. അനുച്ഛേദം 22, ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്നുള്ള നിർദേശമില്ലാതെയുള്ള അറസ്റ്റുകളിൽ നിന്നും അന്യായമായ തടങ്കലിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്നു.  അറസ്റ്റ് ചെയ്യപ്പെടാനുണ്ടായ കാരണം അറിയാനും ആവശ്യമെങ്കിൽ അഭിഭാഷകനെ കാണാനും എല്ലാവർക്കും അവകാശമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കണമെന്നും ഈ അനുച്ഛേദത്തിൽ വ്യക്തമാക്കുന്നു.
അനുച്ഛേദം 21 നൽകുന്ന ജീവനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള മൗലിക അവകാശത്തിൽ പീഡനത്തിൽ നിന്നുള്ള സംരക്ഷണവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉൾച്ചേർന്നിരിക്കുന്നു.

ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍  പൊലീസ് നിര്‍ബന്ധമായും  പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഡി കെ ബസു V. സ്റ്റേറ്റ് ഓഫ്  വെസ്റ്റ് ബംഗാൾ  കേസില്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ  എല്ലാ പൊലീസ് സ്റ്റേഷനിലും ഈ നിര്‍ദേശങ്ങള്‍ മാതൃഭാഷയിലാക്കി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്നും ഈ വിധിന്യായത്തില്‍ കോടതി ഉത്തരവിട്ടു. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍  രാജ്യത്തെ എല്ലാ  പൊലീസ് സ്റ്റേഷനിലും മിന്നല്‍ പരിശോധന നടത്താന്‍ സംസ്ഥാന  മനുഷ്യാവകാശ കമ്മീഷനെ ചുമതലപെടുത്തിയതുമാണ്. ക്രിമിനൽ നടപടി നിയമത്തിലെ 41 A, B, C,D വകുപ്പുകളാണ് ഇതോട് ചേർത്ത് വായിക്കേണ്ടത്.

മേൽ നിയമങ്ങളും അന്തർദേശീയ കൺവെൻഷനുകൾ മുന്നോട്ട് വയ്ക്കുന്ന സുരക്ഷണങ്ങളും കാറ്റിൽ പറത്തി കൊണ്ടാണ് ഓരോ കസ്റ്റടി കൊലപാതകങ്ങളും അരങ്ങേറുന്നത്.

ഈ  മനുഷ്യാവകാശ ലംഘനങ്ങൾക്ക് കുട പിടിക്കുന്നതിൽ സിനിമയ്ക്കും കൃത്യമായ പങ്കുണ്ടായിട്ടുണ്ട്; ചുരുങ്ങിയത് തമിഴ്നാട്ടിൽ എങ്കിലും.
വിക്രമിന്റെ സാമി, സൂര്യയുടെ സിങ്കം സീരീസ് പോലീസ് സിനിമകളുടെ സംവിധായകൻ ഹരി, തന്റെ സിനിമകളിലെ അനാവശ്യ പോലീസ് ഗ്ലോറിഫിക്കേഷനുകളെ ഇരട്ടക്കൊലപാതകത്തിന്റെ  പശ്ചാത്തലത്തിൽ തളളി പറഞ്ഞിരുന്നു. ജുഡീഷ്യറിയുടെ തീരുമാനങ്ങൾക്ക് കാത്തിരിക്കാതെ സമാന്തരമായ് നീതി നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥർ തമിഴ് സിനിമയുടെ വിജയ ഫോർമുലകളിലൊന്നാണ്. അടുത്തിറങ്ങിയ വിജയ്, രജനീകാന്ത് ചിത്രങ്ങളിൽ ഇതുകാണാം. ജനങ്ങൾക്ക് ജൂഡീഷ്യറിയിലെ വിശ്വാസം നഷ്ടപെടുത്തുന്ന ഇത്തരം പോലീസ് ഹീറോകൾ സിനിമയിൽ നിറയുമ്പോൾ പൊതുസമൂഹത്തിന് എത്രത്തോളം ഇംപാക്റ്റ് ഇതുണ്ടാക്കുമെന്ന് പരിശോധിക്കാൻ  സമീപകാലത്ത് നടന്ന ഫേക്ക് എൻകൗണ്ടറുകൾക്ക് ലഭിച്ച വലിയ സ്വീകാര്യത  നോക്കിയാൽ മാത്രം മതിയാകും.

എൻകൗണ്ടർ ചെയ്യ്ത ഉദ്യോഗസ്ഥർക്ക് ലഭിച്ച വീരപരിവേഷവും പ്രമാധമായ കേസുകളിലെ പ്രതികളെ സർക്കാർ ചിലവിൽ തിന്നുകൊഴുപ്പിക്കാതെ എൻകൗണ്ടർ ചെയ്യണമെന്ന അഭിപ്രായ രൂപീകരണങ്ങൾക്കും മാസ് ക്യാംപെനുകൾക്കും  ഈ പൊതുബോധം വളമായിട്ടുണ്ട്. രണ്ടു ഭാഗവും കേൾക്കണമെന്ന  നാച്ചുറൽ ജസ്റ്റിസ് തത്വങ്ങൾക്കു പുല്ലുവില നൽകി ഇൻസ്റ്റന്റ് ജസ്റ്റിസിലൂന്നിയ ഗ്ലോറിഫിക്കേന്റെ ഇരകളിൽ ചിലർ മാത്രമാണ് തൂത്തുകുടിയിൽ കണ്ടത്.

മനുഷ്യന്റ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്നും ഇത്തരം പ്രവണതകൾ തീർച്ചയായും ആവർത്തിക്കപ്പെടാതിരിക്കാൻ ഭരണകേന്ദ്രങ്ങളും ജുഡീഷ്യറിയും പോലീസ് സംവിധാനങ്ങളും മാധ്യമങ്ങളും അതീവ ജാഗ്രത പുലർത്തേണ്ടതുമാണ്. പോസ്റ്റീവ് വെൽഫെയർ സ്റ്റേറ്റ് ഉണ്ടാകുന്ന കാലമത്രയും നീതിയെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച്  വിസാരണെയെന്ന ചിത്രവും പ്രസകതമായ് തുടരും.

Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...