Skip to main content

മിന്നൽ മുരളി

"ഈ സിനിമയിറങ്ങിയ കാലത്ത് ഹിന്ദു സംഘടനകൾ ശക്തമായിരുന്നില്ല, അത് കൊണ്ടാണ് എതിർക്കപ്പെടാതെ പോയത്, ഇപ്പോൾ ആണെങ്കിൽ കാണാമായിരുന്നു."

രാജ്യത്ത് ബീഫ് നിരോധനം ഏർപ്പെടുത്തിയ, ബീഫ് കൈവശം വച്ചു എന്ന് ആരോപിച്ച് സാധാരണ മനുഷ്യർ കൊല്ലപ്പെട്ടുതുടങ്ങിയ കാലത്ത്, പൗരൻ എന്ത് കഴിക്കണം എന്ന് രാഷ്ട്രത്തിന് തീരുമാനിക്കാൻ കഴിയുമോയെന്ന ചർച്ച കൊടുംപിരി കൊണ്ടിരുന്ന കാലത്ത് ഗോദ സിനിമയിലെ പൊറോട്ട ബീഫ് സീൻ പുറത്ത് വിട്ടാണ് ബേസിൽ രാഷ്ട്രീയം പറഞ്ഞത്. സർഗ്ഗാത്മകമായ ലളിത/ഗംഭീര പ്രതികരണം ആയിരുന്നു അത്.

 ഗോദയ്ക്ക് ശേഷം വരുന്ന
 ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വയനാട്ടിലെയും കർണ്ണാടക അതിർത്തി ഗ്രാമമായ ബൈരകുപ്പയിലേയും ശ്രമകരമായ ചിത്രീകരണത്തിന് ശേഷമാണ് നിർണ്ണായക രംഗങ്ങൾക്കായ് കാലടി മണപ്പുറത്ത് ലക്ഷങ്ങളുടെ സെറ്റ് ഒരുക്കിയത്. നാല് ഭാഷകളിലായ് ഇറങ്ങി മലയാളികൾക്ക് അഭിമാനം അകേണ്ട ചിത്രത്തിന്റെ സെറ്റ് തകർക്കപ്പെടുകയും വൻനഷ്ടം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ സിനിമയ്‌ക്കെതിരെ നടക്കുന്ന സംഘപരിവാർ അക്രമവും മുകളിൽ ഉദ്ധരിച്ച വാക്കുകളും  വീണ്ടും ചർച്ചയാകുന്നത്.

 എംടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നിർമ്മാല്യം ഒരുക്കിയത് ചങ്ങരംകുളം മുക്കുതല ഗ്രാമത്തിന്റെ പൂർണ്ണ സഹകരണത്തോടെയായിരുന്നു. പിജെ ആന്റണിയുടെ വെളിച്ചപ്പാടിനെ കാണാൻ എത്തിയവർ അനേകം ആയിരുന്നു. ഇവരിൽ പലരും ചലച്ചിത്രത്തിന്റെ ഭാഗമായതിലെ മധുര ഓർമ്മകൾ ഇന്നും പങ്കു വയ്ക്കുന്നുണ്ട്. കാലങ്ങളോളം സഹിഷ്ണുതയോടെ ഒരു നാട് കണ്ട ചലച്ചിത്രം  അക്രമിക്കപെടുന്നതാണ് നമ്മൾ പിന്നീട് കണ്ടത്. ചിത്രത്തിൽ വെളിച്ചപ്പാട് വിഗ്രഹത്തെ നോക്കി തുപ്പുന്നതും ടോറ്റാലിയിലും ഇന്ന് ഇറങ്ങിയാൽ   തടയുമായിരുന്നു എന്നതിന് ചേർത്ത് സംഘപരിവാർ പറഞ്ഞത് "അന്ന് ഹിന്ദു സംഘടനകൾ ശക്തമായിരുന്നില്ല, ഇന്നാണെങ്കിൽ കാണാമായിരുന്നു" എന്നാണ്. രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ ചലച്ചിത്രമായ് വരുമെന്ന ചർച്ചയോടുള്ള പ്രതികരണത്തിലായിരുന്നു പരിവാർകാർ നിർമ്മാല്യത്തെ പ്രതിരോധിച്ചത്. 

സംവിധായകൻ കമൽ കമാലുദ്ധീൻ അയതും നടൻ വിജയ്,  ജോസഫ് വിജയ് ആണെന്ന് പലവട്ടം പറഞ്ഞതും മിന്നൽ മുരളിക്ക് നേരേ നടന്ന അക്രമത്തിന്റെ വേർഷനുകൾ ആണ്.

 ജെല്ലിക്കെട്ടിന്റെ തിരക്കഥാകൃത്തും നോവലിസ്റ്റുമായ എസ് ഹരീഷിന്റെ 'മീശ'ക്കെതിരെ ഉണ്ടായ അക്രമം; ആഴ്ചപ്പതിപ്പിനു പരസ്യം കൊടുക്കുന്നവരുടെ പേജിൽ സ്ഥാപനം ബഹിഷ്കരിക്കുമെന്ന നിരവധി ഭീഷണി കമന്റുകളും ഫോൺ കോളുകളും ആയിരുന്നു. പരസ്യദാദാക്കൾ പിൻന്മാറുമെന്നു റപ്പായപ്പോൾ നോവൽ പിൻവലിക്കേണ്ടി വന്നു. ജെഎൻയുവിലെ വിദ്യാർത്ഥി സങ്കർഷങ്ങളോട് ഐക്യപെട്ട ദീപിക പതുക്കോണിന്റെ ചിത്രം ഛപാക്ക് ബഹിഷ്കരിക്കാൻ വ്യാപക ആഹ്വാനം ഉണ്ടായതും,ചിത്രത്തിന്റെ ഐഎംഡിബി റേറ്റിംഗ് കുറച്ചുതും എസ് ഹരീഷിനെതിരേയുണ്ടായ വെറുപ്പിന്റെ മറ്റൊരു പതിപ്പാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനും അങ്കമാലി ഡയറീസും ക്രിസ്ത്യൻ മതപ്രചരണത്തിനുള്ള ശ്രമമാണെന്നുള്ള സംഘവാദം ഇപ്പോഴും തുടരുന്ന ലിജോയുടെ പേജിൽ വരുന്ന പൊങ്കാലകളിൽ നിന്നും വായിച്ചെടുക്കാം, സൗബിൻ ഷാഹിറിന്റെ പറവയെന്ന ചിത്രം മട്ടാഞ്ചേരിയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു തുടരെ അക്രമിക്കപ്പെട്ടതിനു കാരണം മുസ്ലീം ജീവിതം കൃത്യമായ്  വരച്ചിടുന്നതു കൊണ്ടു തന്നെ. ഇർഫാൻ ഖാന്റെ മരണത്തെ നടന്റെ മതത്തോട് ചേർത്ത് അപമാനിച്ചതും ഇതോട് കൂട്ടി വായിക്കേണ്ടതുണ്ട്.

സംഘപരിവാർ സൈബർ അക്രമണം റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾക്ക് കൊടുക്കുന്ന റീച്ചും അത് മുതലാക്കുന്ന ചിത്രങ്ങളും ധാരാളം ഉണ്ടായിട്ടുമുണ്ട്. സഞ്ജയ് ലീല ബെൻസാലിയുടെ പത്മാവദിന് രാജ്യമൊട്ടാകെ കിട്ടിയ വാർത്ത പ്രാധാന്യവും സനൽകുമാർ ശശിധരന്റ എസ് ദുർഗ്ഗ പ്രദർശിപ്പിക്കാനും കാണാനും ധാരാളം ആളുകൾ എത്തിയതും ഇതുകൊണ്ട് തന്നെ.

എന്നാൽ മിന്നൽ മുരളിക്കെതിരെയുണ്ടായ അക്രമം സാമ്പത്തികമായും രാഷ്ട്രീയമായും പകർച്ചവ്യാധി കൊണ്ടും രാജ്യം പ്രതിസന്ധിയിലായ ഈ കാലത്ത് ഗ്രാവിറ്റി കൂടിയതാണ്‌. ഓരോ  രൂപയുടെ നഷ്ടങ്ങൾക്കും ഇരട്ടി വില കൊടുക്കേണ്ടി വരുമെന്നതും ഇനിയും പൂർത്തിയാകേണ്ട ചിത്രമായതിനാൽ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളുടെ മനോവീര്യം കെടുത്തുന്നതുമാണ്.

രാജ്യത്ത് ഒട്ടാകെ നിലനിൽക്കുന്ന രാഷ്ട്രീയ സങ്കർഷങ്ങളോട് കൂടി ചേർത്ത് ഈ സംഭവം വായിക്കേണ്ടത്.
സെറ്റ് പൊളിക്കുകയും / നാശനഷ്ടം ഉണ്ടാക്കുകയും മാത്രമല്ല; ഈ ദ്യശ്യങ്ങൾ അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ  പ്രചരിപ്പിക്കുകയും ചെയ്യുന്ന ഫോർമുല രാജ്യത്ത് നടന്ന സകല വർഗ്ഗീയ / നശീകരണ കാലാപങ്ങളുടെയെല്ലാം വിജയിച്ച ഫോർമുലയാണ്. രാജ്യത്തെ നടുക്കിയ ആൾക്കൂട്ടകൊലപാതങ്ങളിൽ ഒക്കെയും കൃത്യത്തിന് ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു എന്നത് കൊണ്ട്, ഇത് നിസ്സാരമായ്  തള്ളിക്കളയരുത്. ഇവിടെ ലിഞ്ച് ചെയ്യപ്പെട്ടത് അനേകം ആളുകളുടെ അധ്വാനവും സിനിമയെന്ന പ്രതിരോധ കലയുമായത് കൊണ്ട്  ഇതു നൽകുന്ന സന്ദേശം കലകൊണ്ട് പ്രതിരോധമാകുന്ന ഓരോ ആളുകൾക്കുമാണ്.

കലയെന്നത് ആരെയും പ്രീതിപ്പെടുത്താൻ ഉള്ളതല്ലെന്നും, വർഗ്ഗീയതയേയും വെറുപ്പിനെയും വിദ്വേഷത്തെയും ചെറുത്തു തോൽപ്പിക്കലാണതിന്റെ പ്രഥമ ലക്ഷ്യമെന്നും തിരിച്ചറിയാനും. കലയ്ക്ക് വേണ്ടി നിലനിൽക്കുന്ന ലോകത്തെ സകലരോടും ഓരോ സിനിമ പ്രേമിയും  ഐക്യപ്പെടണമെന്നും ഈ സംഭവം നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്.

Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...