Skip to main content

Posts

Showing posts from December 28, 2019

രാജ്യസ്നേഹത്തിന്റെ കുളിപ്പുരകളിൽ | Review |

ജർമ്മനിയിലെ നാസി ഭരണകാലം. സൈനീകനായ അച്ഛന് പ്രമോഷൻ കിട്ടുന്നതോടെ ബ്രൂണോയുടെ ജീവിതം മാറിമറിയുന്നു. പാറി പറന്നു നടന്ന വീട്ടിൽ നിന്നും ജയിലു പോലുള്ള വലിയ വീട്ടിലേക്ക് അവൻ പറിച്ചു നടപ്പെടുന്നു. പുസ്തക പഠിപ്പിൽ നിന്ന്  രക്ഷപെടാൻ  കൗതുകം അവനെ വീടിന് പിന്നിലെ ദുർഗന്ധം വമിക്കുന്ന വലിയ പുകക്കുഴലിന് സമീപത്തുള്ള 'ഫാമി'ലെത്തിക്കുന്നു. നെടുകെ നീല വരകളുള്ള പൈജാമയണിഞ്ഞ ഷ്മുളിനെ ബ്രൂണോ അവിടെ വച്ചാണ് ആദ്യം കാണുന്നത്. വിലക്കപ്പെട്ട കമ്പിവേലികൾക്കപ്പുറത്തെ ഫാമിലെത്താൻ പാകത്തിന് സൗഹൃദം കേൾവിക്കാരനായ്, ഭക്ഷണമായ്, കളിക്കൂട്ടായ്,  പിണക്കമിണക്കങ്ങളായ് വളരുകയായിരുന്നു. ഷ്മുളിന്റെ അച്ഛനെ കണ്ടെത്താൻ മുന്നിട്ടിറങ്ങി ഒടുവിൽ ബ്രൂണോയും ഷ്മുളും 'രാജ്യസ്നേഹത്തിന്റ '  ഷവറിൻകീഴിൽ നഗ്നരാക്കപ്പെട്ട് കൈകോർത്ത് നിൽക്കുമ്പോൾ, 'മരണക്കുളി' കാത്ത് വയറൊട്ടി എല്ലുന്തി നിരവധി മനുഷ്യർ അവർക്കൊപ്പം ഗ്യാസ് ചേംമ്പറിൽ ഉരുകുമ്പോൾ; ഇടി മുഴക്കത്തിന്റെ അലയൊലികൾ നേർത്തു വന്ന്  Boy in the Striped Pyjamas അവസാനിക്കുന്നു. യുദ്ധത്തെ വ്യവസായിയുടെ കണ്ണിലൂടെ കാണാൻ മാത്രമാണ് ഓസ്കർ ഷിൻഡ്‌ലറിനാകുക. യുദ്ധത്തിൽ നഷ്ടപ്പെടുന്...

ചോല - Movie Review

പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന മറ്റൊരു സനൽകുമാർ ശശിധരൻ ചിത്രം. തീവ്രമായ ആവിഷ്കാരം അർഹിക്കുന്ന കഥാതന്തുവിനെ വികലമാക്കി, ഇഴപ്പിച്ച് ബുദ്ധിക്കുള്ള ചിത്രമാണെന്ന് പറയിക്കാനുള്ള പാഴ് ശ്രമത്തിൽ കൂടുതലായൊന്നും കാണാൻ കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ മുൻ ചിത്രം എസ്.ദുർഗ്ഗ ആവിഷ്കാര സ്വാതന്ത്രത്തിനു നേരേയുള്ള കടന്നുകയറ്റത്തെ പ്രതിരോധിക്കുന്ന ചിഹ്നമായ് മാറി കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചോലയുടെ ടൈറ്റിൽ ചോര എന്നുകൂടി വായിക്കാം. അക്ഷരാർത്ഥത്തിൽ പ്രേക്ഷകന്റെ ചോര ഊറ്റി കുടിക്കുന്നതിനാൽ അങ്ങനെരു പേരാണ് അനുയോജ്യമായ് തോന്നിയത്. വെളുപ്പാൻ കാലത്ത്, തണുത്തുറഞ്ഞ ഗ്രാമപ്രദേശത്ത് നിന്ന് സിനിമ ആരംഭിക്കുന്നു. ജാനകി എന്ന ജാനു ആൺ സുഹൃത്തുമൊത്ത് നഗരം കറങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. സുഹൃത്തിനൊപ്പം ആശാനും ഉണ്ട്. അയാളുടെ സാനിദ്ധ്യം അവളെ അസ്വസ്ഥമാക്കുന്നു. ജീപ്പ് ഇവർ മൂന്നു പേരുമായ് ചുരം ഇറങ്ങുമ്പോൾ ക്യാമറ നിശ്ചലമായ് മൂന്നാല് മിനുട്ട് ഇറക്കം നോക്കി നിൽക്കുന്നത് കാണം. നഗരത്തിലെ ചുറ്റിലിന് ശേഷം രാത്രി തിരികെ പോകാൻ കഴിയാതെ ഇവർ റൂമെടുത്ത് കഴിയുന്നു, റൂമിലെക്ക് പോകും മുൻപ് പെൺകുട്ടിയുടെ സുഹൃത്ത്  ആശാനോട് പറയു...