Skip to main content

Posts

Showing posts from April, 2018

ശീലാബതി മരിച്ചു -

അംബികാസുതൻ മാഷിന്റെ എൻമകജെ വായിച്ച ശേഷം കോളേജിൽ മലയാളം ഡിപ്പാർട്ട്മെന്റ് ഡോ.ബിജുവിന്റെ "വലിയ ചിറകുള്ള പക്ഷികൾ" പ്രദർശിപ്പിക്കുകയുണ്ടായി. ഈ സിനിമയെപറ്റി അറിവില്ലാത്ത കൂട്ടുകാരോട് കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം ആണെന്നാണ് അന്ന് പരിചയപ്പെടുത്തിയത്.  ചിത്രം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും പലരും അസ്വസ്ഥരാകുന്നത് കണ്ടു. പിന്നീട് ഒരുപാട് തവണ സിനിമ കണ്ടു. എൻഡോസൾഫാൻ ദുരന്തത്തെ ദേശീയ ശ്രദ്ദയിലെത്തിച്ച മധുരാജിന്റെ ചിത്രങ്ങളെ പിൻതുടർന്ന്  Dr. Biju വിഷയത്തിന്റെ ഗൗരവവും, രാഷ്ട്രീയം തുറന്നു പറയുന്നു. കണ്ണു നനയിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ചിത്രമെന്ന് പറയാം. കഥാപാത്രമല്ലാതെ കുഞ്ചാക്കോ ബോബൻ കരയുന്നത്  ചില രംഗങ്ങളിൽ കാണാം. സമരങ്ങളുടെ കാലം കഴിഞ്ഞ് ശുഭാപ്തിയുടെ പച്ചപ്പിലൂടെ കടന്ന് സിനിമ അവസാനിക്കുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു. പിന്നീട് ഓരോ തവണ ദുരിതബാധിതർ അവകാശങ്ങൾക്കായി  തെരുവിൽ ഇറങ്ങിയപ്പോളൊക്കെയും  പ്രതീക്ഷകളും തെരുവിൽ എത്തിയിരുന്നു.. കാസർഗോഡിന്റെ സുന്ദര ഗ്രമങ്ങളെ നരകമാക്കി മാറ്റിയ "മരുന്ന്" മറ്റു പല പേരിൽ നന്മുടെ പയറു  ചെടികളുടെ ചുവട്ടിലും ജലാശയങ്ങളിലും ...