അംബികാസുതൻ മാഷിന്റെ എൻമകജെ വായിച്ച ശേഷം കോളേജിൽ മലയാളം ഡിപ്പാർട്ട്മെന്റ് ഡോ.ബിജുവിന്റെ "വലിയ ചിറകുള്ള പക്ഷികൾ" പ്രദർശിപ്പിക്കുകയുണ്ടായി.
ഈ സിനിമയെപറ്റി അറിവില്ലാത്ത കൂട്ടുകാരോട് കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം ആണെന്നാണ് അന്ന് പരിചയപ്പെടുത്തിയത്.
ചിത്രം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും പലരും അസ്വസ്ഥരാകുന്നത് കണ്ടു.
പിന്നീട് ഒരുപാട് തവണ സിനിമ കണ്ടു.
എൻഡോസൾഫാൻ ദുരന്തത്തെ ദേശീയ ശ്രദ്ദയിലെത്തിച്ച മധുരാജിന്റെ ചിത്രങ്ങളെ പിൻതുടർന്ന് Dr. Biju വിഷയത്തിന്റെ ഗൗരവവും, രാഷ്ട്രീയം തുറന്നു പറയുന്നു.
കണ്ണു നനയിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ചിത്രമെന്ന് പറയാം.
കഥാപാത്രമല്ലാതെ
കുഞ്ചാക്കോ ബോബൻ കരയുന്നത് ചില രംഗങ്ങളിൽ കാണാം.
സമരങ്ങളുടെ കാലം കഴിഞ്ഞ് ശുഭാപ്തിയുടെ പച്ചപ്പിലൂടെ കടന്ന് സിനിമ അവസാനിക്കുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു.
പിന്നീട് ഓരോ തവണ ദുരിതബാധിതർ അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങിയപ്പോളൊക്കെയും പ്രതീക്ഷകളും തെരുവിൽ എത്തിയിരുന്നു..
കാസർഗോഡിന്റെ സുന്ദര ഗ്രമങ്ങളെ നരകമാക്കി മാറ്റിയ "മരുന്ന്" മറ്റു പല പേരിൽ നന്മുടെ പയറു ചെടികളുടെ ചുവട്ടിലും ജലാശയങ്ങളിലും എത്തുമ്പോൾ, നൻന്മ ചുരത്തുന്ന സുരംഗകൾ രോഗവാഹകർ ആയ ചരിത്രത്തിലേക്ക് നന്മുടെ നീർച്ചാലുകൾക്ക് എത്താൻ കഴിഞ്ഞു എന്ന് കരയാനേ നിവൃത്തിയുള്ളൂ..
കറുക്കനും തവളയും നിശബ്ദരായ വയലിൽ ,പിന്നോട്ട് നടക്കാതെ ഞണ്ടുകൾ പകച്ചു നിൽക്കുമ്പോഴും നമ്മൾ വീണ്ടു "മരുന്നിനു" പിന്നാലെ ആണ്.
"ശീലാബതിയുടെ" മരണം പറയുന്നു: "ഇങ്ങനെയും ചിലർ ഇവിടെ ജീവിച്ചിരുന്നു എന്നത് ഭരണകൂടത്തോട് അലറിപ്പറയാൻ പോലും കഴിയാത്തവർക്ക് ന്യൂസ് അവറിൽ കയറി പറ്റാനും ഒരു കോളം വാർത്തയാകാനും ഇതല്ലാതേ മറ്റുവഴി ഇല്ല സാർ"
ശീലാബതി,അഭിലാഷ് അവർ മരിക്കട്ടേ...മാറി മാറി വരുന്ന ഭരണകൂടങ്ങൾക്ക്, നേതാക്കൾക്ക് ജയിച്ചയുടനെ പോയി സന്ദർശിക്കാനും സഹാനുഭൂതി നിറച്ച ചിത്രം എടുക്കാൻ ഉള്ള ഫ്രെയിം ആകാൻ വേണ്ടി മാത്രമായി എന്തിനാണ് അവർ മരിച്ച് ജീവിക്കുന്നത്.. ?



Comments
Post a Comment