Skip to main content

വിദ്യാർത്ഥി രാഷ്ട്രീയം കാഴ്ച്ചപ്പാടുകൾ.


വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രഥമലക്ഷ്യം വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുകയും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അവന്റെ ചിന്താഗതികൾക്ക് ഉണർവു നൽകുകയും
അവന്റെ സർഗാത്മകതയേ പരിഘോഷിപ്പിക്കുകയുമാകുന്നു.

എന്നാൽ, ഇന്നത്തെസാഹചര്യങ്ങൾ ഒരു വിദ്യാർത്ഥിയെ  കാണിച്ചു തരുന്ന പഠിപ്പിക്കുന്നത് ചൂഷണത്തിന്റെ മുതലെടുപ്പിന്റെ രാഷ്ട്രീയമാണെന്നതിൽ തർക്കമില്ല!
പറഞ്ഞു വരുന്നത് സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പോസ്റ്റിട്ട് പോസ്റ്റിൽ നടുവിരൽ നമസ്കാരമിട്ട് പ്രതികരിക്കുന്ന..വലിയൊരു വിഭാഗം പ്രമുഖർ പ്രതികരിക്കാത്ത വിഷയമാണ്. 
പാർട്ടി ഗ്രാമങ്ങൾ പോലെ പാർട്ടി കേളേജുകൾ ഉണ്ടാക്കുന്ന ചിലരുടെ മനപ്പൂർവ്വമായ തീവ്ര സംഘടിത ശ്രമത്തെക്കുറിച്ചാണ്!
സ്വതന്ത്രമായ് ചിന്തിച്ചു തുടങ്ങുന്നതിനു മുൻപു തന്നേ നിർബന്ധവും തീർത്തും സൗജന്യവുമായ
 കുത്തിവെപ്പുകൾ കൊണ്ട് രാഷ്ട്രീയം അടിച്ചേൽപിക്കുന്നു. പിന്നീട് പ്രതികരണശേഷിയെ പണയപണ്ടമാക്കി ആശയങ്ങളെ ആവശ്യത്തിനും അനാവശ്യത്തിനും കടം കൊടുക്കുന്നു.

എന്ത് തെമ്മാടിത്തരത്തിനും ന്യായികരണം പ്രചരിപ്പിക്കാൻ മാത്രം ഉണ്ടാക്കിയെടുക്കുന്ന ബ്രോയിലർ കോഴികളാണ് നമ്മുടെ വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ സംഭാവന എന്നത് ഏറേ നിരാശതരുന്നു.

മുദ്രാവാക്യം പടിപ്പിക്കുന്നവർ കല്ലെറിയാൻ കൈപിടിച്ചു കൊടുക്കുന്നവർ "പ്രതികരിക്കേണ്ട തെറ്റുകൾ"
"അല്ലാത്തത് "-  തരംതിരിച്ച് പടിപ്പിക്കുന്നവരായി  മാറുമ്പോൾ അധ:പതനം തുടങ്ങുന്നു.

 എറിയുന്ന കല്ലിലും തൊണ്ടപൊട്ടിക്കാററിലും ചൂഷണം കണ്ടെത്താനാൻ കഴിയാത്തവരെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചവർക്ക് അഭിനന്ദനങ്ങൾ!

വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുറവിളി കൂട്ടുന്നവർക്ക് ജനാധിപത്യ ബോധവും പ്രതികരണശേഷിയും ലക്ഷ്യബോധവും   ഉള്ള ഒരുകൂട്ടം വിദ്യാർത്ഥികളെകൊണ്ടൂ വേണം ഓരോ രാഷ്ട്രീയ പാർട്ടികളും മറുപടി പറയേണ്ടത്.!ദ്യാർത്ഥി രാഷ്ട്രീയം കാഴ്ച്ചപ്പാടുകൾ

            ______________________

Comments

Post a Comment

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...