കൂട്ടിന്റെ സിനിമയാണ് പീനട്ട് ബട്ടർ ഫാൽക്കൺ. 22 വയസ്സുള്ള സാക്കിന് ഡൗൺ സിൻഡ്രോം ആണ്. അഗതികളായ വൃദ്ധർക്കായുള്ള ഗവൺമെന്റ് മന്ദിരത്തിലാണ് അവൻ താമസിക്കുന്നത്. പ്രൊഫഷണൽ ഗുസ്തിക്കാരനാകുക എന്നതാണ് അവന്റെ ആഗ്രഹം, സാൾട്ട് വാട്ടർ റെഡ് നെക്ക് ആണ് അവന്റെ ആരാധനാമൂർത്തി. അയാളുടെ ഗുസ്തി മത്സരങ്ങൾ കണ്ടുതീർത്തതിൽ, ആവർത്തിച്ചു കാണുന്നതിൽ അവൻ കണക്കുകൾ സൂക്ഷിക്കാറില്ല. ഗുസ്തി പഠിക്കാനും അദ്ധേഹത്തെ കണ്ടുമുട്ടാനുമായും അവൻ അഗതിമന്ദിരത്തിൽ നിന്നും ചാടുന്നു. കാൾ എന്ന വൃദ്ധന്റെ സഹായത്തോടെ ദേഹത്താകെ ക്രീം തേച്ച് വളച്ചു വച്ച കമ്പികൾക്കിടയിലൂടെ സമർത്ഥമായ് തെന്നിയിറങ്ങി സ്വാതന്ത്രത്തിന്റെ ലോകത്തേക്ക് അവൻ ഓടി പോകുന്നു. നിയോഗം പോലെ സാക്ക് എത്തിച്ചേരുന്നത് മീൻപിടുത്തക്കാരനായ ടൈലറുടെയടുത്താണ്. സുന്ദരമായ ഭൂതകാലത്ത് ജീവിക്കുന്ന ടെലറുടെ ജീവിതം തൊഴിലില്ലായ്മ കൊണ്ട് അത്യാവശ്യം കഷ്ടത്തിലാണ്. പ്രതിഷേധത്തിലും വാശിയിലും ദേഷ്യത്തിലും തനിക്കെതിരായ് നിൽക്കുന്ന ഡങ്കന്റ ജോലി സ്ഥലത്ത് തീയിട്ട് നല്ലൊരു തുകയുടെ നഷ്ടം ഉണ്ടാക്കി രക്ഷപെടാൻ ഒരുങ്ങുന്ന ടൈലറിന്റെ ബോട്ടിലാണ് സാക്ക് ഒളിച്ചിരുന്നത്. ഡങ്കണും കൂട്ടരും പിൻതുടരു...