ആദ്യമായ് കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ കുരുമുളകിന്റെ ഗന്ധം തീവ്രമായ് ആസ്വദിക്കുന്ന "ഉറുമിയിലെ " സീനാണ് ഒന്നാമത്തേത്. ആദ്യ പര്യടനം കഴിഞ്ഞ് ലിസ്ബണിൽ തിരിച്ചെത്തിയ ഗാമയ്ക്ക് വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. ആദ്യ പര്യടനം അങ്ങേയറ്റം വിജയമായിരുന്നു. ഗാമ കൊണ്ടുവന്ന ചരക്കുകളുടെ വിലമാത്രം ആ പര്യടനത്തിനു ചിലവായതിന്റെ അറുപതുമടങ്ങുണ്ടായിരുന്നുവെന്നു ചരിത്ര പുസ്തകങ്ങൾ പറയുന്നു.
വർഷങ്ങൾക്ക് ശേഷം, ചിറക്കലെ തടങ്കലിലുള്ള തന്റെ മകനെ രക്ഷിക്കാനുള്ള രഹസ്യ നീക്ക സമയത്തുള്ളതാണ് രണ്ടാമത്തെ ചിത്രം. ഗാമ തന്റെ മുൻപിലെ പാത്രത്തിലെ കുരുമുളക് തട്ടിയിടുന്നു , കുരുമുളക് മുൻപിലുള്ള ഭൂപടത്തിലേക്ക് മറിയുന്നതും ഭൂപടമാകെ നിറയുന്നതും കാണാം. കച്ചവടത്തിനായ് തുടങ്ങിയ പര്യടനം സാമ്രാജിത്വ മോഹങ്ങളിലേക്ക് വളർന്നതും കൂടുതൽ പ്രദേശങ്ങൾ കീഴടക്കാനുള്ള അടങ്ങാത്ത ആഗ്രഹവും ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.
കേളുവും വാസ്കോയും ഏറ്റു മട്ടുമ്പോൾ ചവിട്ടേറ്റ് വീഴുന്ന ഗാമയുടെ മുഖത്തേക്ക് കുരുമുളക് മറിഞ്ഞ് വീഴുന്നതാണ് മൂന്നാമത്തെ ചിത്രം. ദേഹത്താകെ ചിതറിക്കിടക്കുന്ന കുരുമുളകിന് ചേർന്ന് ഗാമയുടെ അഭിമാനത്തിനും ഗവർവ്വിനും സാമ്രാജത്വ മോഹങ്ങൾക്കും മീതെയുമാണ് കേളു ആഞ്ഞ് ചവിട്ടുന്നത്.
ഇത്തരത്തിൽ ഗാമയുടെ വരവും അടങ്ങാത്ത സാമ്രാജ്യത്വ മോഹങ്ങളും , നിമിഷ നേരത്തേക്കാണെങ്കിലുമുള്ള പതനവും, കുരുമുളകിനോട് ചേർത്ത് ബ്രില്യൻഡായ് അവതരിപ്പിക്കുന്നുണ്ട് ഉറുമി.
സ്ക്രീൻ ടൈം കുറവാണെങ്കിലും
നാടകീയമായ സംഭാഷണങ്ങൾ ഇല്ലാതെ ആഗ്യങ്ങളും ശബ്ദങ്ങളും ചെറിയ ചലനങ്ങളും കൊണ്ട് വന്യമായ, ദുരൂഹമായ, കരുത്തനായ വാസ്കോയെ സിനിമ നിർമ്മിക്കുന്നുണ്ട്.
നായയുടെ ചെവിയറുത്ത് ദൂതന്റെ ചെവിയിൽ തുന്നി ചേർത്ത്, നായയെ അനുകരിക്കുന്ന ഗാമയുടെ മാനറിസ്സങ്ങൾ ആ ചരിത്ര പുരുഷനെ അങ്ങേയറ്റം വെറുക്കപ്പെട്ടവനാക്കുന്നുണ്ട്.
മരക്കാർ കണ്ട് കൊണ്ടിരുന്നപ്പോൾ യഥാർത്ഥത്തിൽ മിസ്സ് ചെയ്തത് ഇത്തരം കഥാപാത്രസൃഷ്ടികളെയാണ്. സവിശേഷമായ മാനറിസങ്ങളോ ശൈലികളോ ഒന്നും കഥാപാത്രങ്ങൾക്ക് കൊടുക്കാൻ മരക്കാറിനായിട്ടില്ല.
ദുരാഗ്രഹിയും ചതിയനുമായ ചിറക്കലെ ഭാനു വിക്രമൻ ,
അയാളുടെ അറിവില്ലായ്മയേയും അധികാര മോഹത്തേയും ചൂഷണം ചെയ്യുന്ന ജഗതിയുടെ ചേനിച്ചേരിക്കുറുപ്പ് മലയാള സിനിമ ചരിത്രത്തിലെ തന്നെ ഗംഭീര പ്രകടനങ്ങളിലൊന്നാണ്. മരക്കാറിലെക്ക് വരുമ്പോൾ അശോക് സെൽവന്റെ ചതിയൻ കഥാപാത്രം അച്ചുതനും ബാബു രാജും കൂട്ടു ചതിയൻമാരും ഓർത്തിരിക്കാനുള്ള ഒരു മൊമന്റ് പോലും സമ്മാനിക്കുന്നില്ല.
കേളുവിന്റെ കൂടപിറപ്പിനെ പോലെ നടക്കുന്ന വവ്വാലിക്ക് വെടിയേൽക്കുന്നത് ഉറുമിയിലെ ഏറ്റവും ഇമോഷ്ണലായ രംഗമാണ്.
ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ഈ സീനിനെ അവിസ്മരണീയമാക്കുന്നുണ്ട്. മരക്കാറിൽ കുഞ്ഞാലിയും തങ്കുടുവും ചിന്നാലിയും തമ്മിലുള്ള ആത്മബന്ധം പോലും നേരാംവണ്ണം വർക്കായിട്ടില്ല എന്നതാണ് സത്യം.
ഉറുമിയുടെ മറ്റൊരു സവിശേഷത അത് ആദിവാസികളുടെ പോരാട്ടത്തിന്റെ കഥ കൂടിയാണ്. മുഖ്യധാര ചരിത്രം പലപോഴും ഇവരുടെ പോരാട്ടങ്ങളെ വിസ്മരിക്കാറാണുള്ളത്. ചിത്രത്തിൽ ഈ വിഭാഗം ആളുകളെയാണ് പ്രിഥ്വിരാജിന്റെ കേളു നായനാർ സംഘടിപ്പിക്കുന്നത്. അവരുടെ പോരാട്ടവും വിജയവും അഹ്ലാദവുമെല്ലാം മനോഹരമായ് സിനിമ കാണിക്കുന്നുണ്ട്.
"പട്ടി പടയെന്ന് പറഞ്ഞാലും പട്ടര് പടയെന്ന് പറഞ്ഞാലും
എനിക്കും ഇവനും ഒരു ജാതിയേയുള്ളൂ ... പോരാട്ടത്തിന്റെ ജാതി " ഇത്തരത്തിൽ ഓർത്തിരിക്കാവുന്ന ഒരു ഡയലോഗ് പോലും മരക്കാറിൽ ഇല്ലെന്നതും സിനിമയുടെ പരാജയമാണ്.
ഇന്ത്യയുടെ അധിനിവേശ ചരിത്രത്തിലെ നിർണ്ണായക കാലഘട്ടമാണ് ഈ രണ്ട് സിനിമകളുടെയും പശ്ചാത്തലം. രണ്ട് സിനിമകളും ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊള്ളുകയും ഫിക്ഷന്റെ സാധ്യത വളരെയധികം ഉപയോഗിച്ചതിനാലുമാണ് ഇത്തരത്തിലൊരു താരതമ്യം പ്രസക്തമാക്കുന്നത്.
Comments
Post a Comment