Skip to main content

ചാർളി /മാരാ | Review | Movie Street

 ചാർലിയോട് തമിഴ് റീമേക്ക് മാരാ ചെയ്ത ഏറ്റവും വലിയ ക്രൂരത അതിലെ ഫാന്റസി എലമെന്റ് എടുത്ത് കളഞ്ഞതാണ്.


 മറ്റുള്ളവരുടെ ജീവിതത്തിൽ ഇടിച്ച് കയറി സർപ്രൈസ് കൊടുക്കുന്ന, അതിൽ സന്തോഷിക്കുന്ന ഒരുതരം മിസ്റ്റിക് കഥപാത്രമായതുകൊണ്ടാണ് ചാർലിക്ക് ഇത്രയും ഭംഗിവയ്ക്കുന്നത്. നന്മമരത്തിന്റെ ലെവലിൽ നിന്നും കഥാപാത്രത്തെ ഉയർത്തുന്നതും പാത്രസൃഷ്ടിയിലുള്ള ഈ മാജിക്കൽ ഓറയാണ്. ചാർലിയെ തിരഞ്ഞു നടക്കുന്നതിന് ടെസ്സയെ എക്സൈറ്റ് ചെയ്യിക്കുന്ന പല കാരണങ്ങളിൽ ഈ ഫാന്റസി സ്വഭാവവും വിയേർഡ്നെസ്സും ആർട്ടിസ്റ്റിക്ക് മികവുമെല്ലാമുണ്ട്.


ചാർലിയുടെ ഒരു തരം നാടക വേർഷനെന്ന് മാരയെ വിളിക്കാം.

മാരയിൽ ചാർലിയുടെ ബേസിക് നേച്ചർ എടുത്ത് കളഞ്ഞ് ട്രഡീഷണൽ ഡ്രാമ പ്ലോട്ടിലേക്ക് മുഴുവൻ കഥയും പറിച്ചു നടുകയാണുണ്ടായത്.


ചാർലി സിനിമയുടെ നരേഷന്റെ ഭംഗി അതിന്റെ അലങ്കോല ഭാവമാണ്. ചാർലിയെക്കുറിച്ച് ടെസ്സ അറിയുന്നതെല്ലാം മറ്റുള്ളവരിൽ നിന്നാണ്, അവർ പറയുന്ന അവരുടെ വേർഷൻ കഥകളിൽ നിന്ന്. ഇത്തരത്തിൽ അറിഞ്ഞ ചാർലിയുടെ ജീവിതത്തിന് അടുക്കും ചിട്ടയുമാക്കാനും, കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ലോജിക്കലി ഓഡർ ആക്കാൻ നോക്കുന്നതുമാണ് തമിഴിൽ കാണുന്നത്.


ചാർലിയിൽ നിന്ന് മാരയിലെത്തുമ്പോൾ ചെയ്യ്തുവച്ച വലിയ അബന്ധം മാരയുടെ യാത്രകൾക്കും അനുഭവങ്ങൾക്കും പിന്നിൽ കൃത്യമായൊരു കാരണം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കലാണ്. ഒരു കാരണവും കൂടാതെ അലഞ്ഞു നടക്കുന്നത് / യാത്ര ചെയ്യുന്നത് വലിയ പാതകമാണ്, ഒരു കാരണത്തിനോ ആവശ്യത്തിനോ പിന്നാലെയാണ് നടക്കുന്നതെങ്കിൽ എല്ലാം റെഡിയാണെന്ന യുക്തി കൊണ്ടായിരിക്കാം അഴിച്ചുവിടേണ്ട കഥാപാത്രത്തെ മെയിൻ പ്ലോട്ടിന് ചുറ്റും തളച്ചിടുന്നത്.


ചാർലിയുടെ ആർട്ട് വർക്കുകളിൽ ഒരു തരം മിനിമലിസമാണ് കാണുന്നത്. എന്തിലും ഏതിലും ആർട്ട് കാണുന്ന, സിംപിളായ കലാകാരൻ ആണ് ചാർലി. മാര നേരേ തിരിച്ചാണ് മാരയുടെ ക്യാൻവാസുകൾ വലുതാണ്. ചാർലിയുടെ ആർട്ടിന് ലിമിറ്റുകളില്ല എന്നാൽ കടലും ഫ്ളാഷ് ബാക് കഥകളും മാരയിലെ ആർട്ടിസ്റ്റിനെ വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്.


മാരയുടെ രണ്ടാം പകുതിയിലെ ഒരു മണിക്കൂറോളം നേരം കാണിക്കുന്നത് വേലയ്യയുടെ ചെറുപ്പവും പ്രണയവും, പ്രണയത്തിനായുള്ള കാത്തിരിപ്പുമെല്ലാമാണ്. ഇത്രയും സമയമെടുത്ത് എസ്റ്റാബ്ലിഷ് ചെയ്യാൻ ശ്രമിക്കുന്ന ഫീൽ വെറും പത്തോ - പതിനഞ്ചോ മിനിട്ടുകൾ കൊണ്ട് നെടുമുടി വേണുവിന്റെ കുഞ്ഞപ്പന് തരാൻ കഴിയുന്നുണ്ട്. അത്ഭുതപ്പെടുത്തുന്ന മികവോടെയാണ് നെടുമുടി വേണു കഥാപാത്രമായ് മാറുന്നത്.


 ചാർലി അതിന്റെ ഒറിജിനാലിറ്റി കൊണ്ടും മേക്കിങ്ങ് മികവുകൊണ്ടും സംഗീതം കൊണ്ടും സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തും,

മാരായാണെങ്കിൽ ചാർലി - എ സെന്റിമെന്റൽ അപ്രോച്ച് എന്ന നിലയിലാകും അയാളപ്പെടുത്തുന്നത്.💓


Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...