Skip to main content

Posts

work of the month

Marakkar Arabikkadalinte Simham | Movie Review | Movie Street

 സീസറുടെ മരണശേഷം മാർക്ക് ആന്റണി നടത്തിയ പ്രസംഗം മാസ് സൈക്കോളജിയെ അതിസമർത്ഥമായി ഉപയോഗിക്കാൻ മികച്ച പ്രാസംഗികന് എങ്ങനെ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ്. യുദ്ധത്തിൽ താൽപര്യമില്ലാത്ത / തകർന്നിരിക്കുന്ന ജനങ്ങളെ തന്റെ വാക് ചാതുര്യത്തിൽ മോട്ടിവേറ്റ് ചെയ്യുന്ന നായകൻ ചരിത്ര സിനിമകളിൽ പലപ്പോഴും ആവേശം ഉണ്ടാക്കാറുണ്ട്. വലിയ സമൂഹം ആളുകളുടെ ഉള്ളിലെ തീ ആളി കത്തിക്കാൻ നായകന്റെ നല്ലയൊരു പ്രസംഗം മതിയാകും.    "വീരന്മാരെ എന്താണ് മരണം" എന്നു തുടങ്ങുന്ന ബാഹുബലിയിലെ പ്രസംഗം ഒരു ധീരനായകന് സ്വന്തം ജനതയെ തന്റെ വാക്കുകൾകൊണ്ട് എങ്ങനെ ഇൻസ്പെയർ ചെയ്യാം എന്നതിന് മികച്ച ഉദാഹരണം ആണ്. ദേശസ്നേഹം ജ്വലിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രസംഗം തീയേറ്ററിൽ കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളിലും ആവേശം ഉണർത്തുന്നതാണ്.  ഉറുമിയിയിലെ കേളു നായനാർ ആദിവാസി ജനങ്ങളെ പോർച്ചുഗീസുകാർക്കെതിരായി സംഘടിപ്പിക്കാൻ "നിന്റെ വിള നശിപ്പിക്കാൻ വരുന്ന പന്നികൾ ആണ് പറങ്കികൾ എന്നാണ് പറയുന്നത്". കൃഷിയെ വളരെയധികം സ്നേഹിക്കുന്ന ആദിവാസി ജനതയ്ക്ക് ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യാൻ കഴിയുന്ന, അവർ ഏറ്റവും കൂടുതൽ വെറുക്കുന്ന ശത്രുവാണ് കാട്ടുപന്നികൾ. ...
Recent posts

Marakkar Arabikkadalinte Simham | Review| Movie Street

 ആദ്യമായ് കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ കുരുമുളകിന്റെ ഗന്ധം തീവ്രമായ് ആസ്വദിക്കുന്ന "ഉറുമിയിലെ " സീനാണ് ഒന്നാമത്തേത്. ആദ്യ പര്യടനം കഴിഞ്ഞ് ലിസ്ബണിൽ തിരിച്ചെത്തിയ ഗാമയ്ക്ക് വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. ആദ്യ പര്യടനം അങ്ങേയറ്റം വിജയമായിരുന്നു. ഗാമ കൊണ്ടുവന്ന ചരക്കുകളുടെ വിലമാത്രം ആ പര്യടനത്തിനു ചിലവായതിന്റെ അറുപതുമടങ്ങുണ്ടായിരുന്നുവെന്നു ചരിത്ര പുസ്തകങ്ങൾ പറയുന്നു. വർഷങ്ങൾക്ക് ശേഷം, ചിറക്കലെ തടങ്കലിലുള്ള തന്റെ മകനെ രക്ഷിക്കാനുള്ള രഹസ്യ നീക്ക സമയത്തുള്ളതാണ് രണ്ടാമത്തെ ചിത്രം. ഗാമ തന്റെ മുൻപിലെ പാത്രത്തിലെ കുരുമുളക് തട്ടിയിടുന്നു , കുരുമുളക് മുൻപിലുള്ള ഭൂപടത്തിലേക്ക് മറിയുന്നതും ഭൂപടമാകെ നിറയുന്നതും കാണാം. കച്ചവടത്തിനായ് തുടങ്ങിയ പര്യടനം സാമ്രാജിത്വ മോഹങ്ങളിലേക്ക് വളർന്നതും കൂടുതൽ പ്രദേശങ്ങൾ കീഴടക്കാനുള്ള അടങ്ങാത്ത ആഗ്രഹവും ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്. കേളുവും വാസ്കോയും ഏറ്റു മട്ടുമ്പോൾ ചവിട്ടേറ്റ് വീഴുന്ന ഗാമയുടെ മുഖത്തേക്ക് കുരുമുളക് മറിഞ്ഞ് വീഴുന്നതാണ് മൂന്നാമത്തെ ചിത്രം. ദേഹത്താകെ ചിതറിക്കിടക്കുന്ന കുരുമുളകിന് ചേർന്ന് ഗാമയുടെ അഭിമാനത്തിനും ഗവർവ്വിനും സാമ്രാജത്വ മ...

ചാർളി /മാരാ | Review | Movie Street

 ചാർലിയോട് തമിഴ് റീമേക്ക് മാരാ ചെയ്ത ഏറ്റവും വലിയ ക്രൂരത അതിലെ ഫാന്റസി എലമെന്റ് എടുത്ത് കളഞ്ഞതാണ്.  മറ്റുള്ളവരുടെ ജീവിതത്തിൽ ഇടിച്ച് കയറി സർപ്രൈസ് കൊടുക്കുന്ന, അതിൽ സന്തോഷിക്കുന്ന ഒരുതരം മിസ്റ്റിക് കഥപാത്രമായതുകൊണ്ടാണ് ചാർലിക്ക് ഇത്രയും ഭംഗിവയ്ക്കുന്നത്. നന്മമരത്തിന്റെ ലെവലിൽ നിന്നും കഥാപാത്രത്തെ ഉയർത്തുന്നതും പാത്രസൃഷ്ടിയിലുള്ള ഈ മാജിക്കൽ ഓറയാണ്. ചാർലിയെ തിരഞ്ഞു നടക്കുന്നതിന് ടെസ്സയെ എക്സൈറ്റ് ചെയ്യിക്കുന്ന പല കാരണങ്ങളിൽ ഈ ഫാന്റസി സ്വഭാവവും വിയേർഡ്നെസ്സും ആർട്ടിസ്റ്റിക്ക് മികവുമെല്ലാമുണ്ട്. ചാർലിയുടെ ഒരു തരം നാടക വേർഷനെന്ന് മാരയെ വിളിക്കാം. മാരയിൽ ചാർലിയുടെ ബേസിക് നേച്ചർ എടുത്ത് കളഞ്ഞ് ട്രഡീഷണൽ ഡ്രാമ പ്ലോട്ടിലേക്ക് മുഴുവൻ കഥയും പറിച്ചു നടുകയാണുണ്ടായത്. ചാർലി സിനിമയുടെ നരേഷന്റെ ഭംഗി അതിന്റെ അലങ്കോല ഭാവമാണ്. ചാർലിയെക്കുറിച്ച് ടെസ്സ അറിയുന്നതെല്ലാം മറ്റുള്ളവരിൽ നിന്നാണ്, അവർ പറയുന്ന അവരുടെ വേർഷൻ കഥകളിൽ നിന്ന്. ഇത്തരത്തിൽ അറിഞ്ഞ ചാർലിയുടെ ജീവിതത്തിന് അടുക്കും ചിട്ടയുമാക്കാനും, കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ലോജിക്കലി ഓഡർ ആക്കാൻ നോക്കുന്നതുമാണ് തമിഴിൽ കാണുന്നത്. ചാർലിയിൽ നിന്...

Joji | Review | Movie Street

" അങ്ങയുടെ മുഖം ഒരു പുസ്തകം പോലെയുണ്ട്. വിചിത്രമായ വിവരങ്ങൾ ആർക്കും വായിച്ചറിയാനാകും. കാലത്തെ വഞ്ചിക്കാൻ കാലത്തിനൊത്ത ഭാവം വേണം. പുറംകാഴ്ചയിൽ നിർമലപുഷ്പവും പക്ഷേ അടിയിൽ വിഷസർപ്പം ആയിരിക്കണം.  തെളിഞ്ഞ ഭാവത്തോടെ നിൽക്കൂ. ഭാവം മാറുന്നത് ഭയത്തെ വിളിച്ചറിയിക്കലാകും. ഡങ്കനെ വധിച്ച് രാജാവാകണമെന്ന ആലോചന "മാക്ബത്തിൽ " അവസാനിക്കുന്നത് ലേഡി മാക്ബത്ത് മാക്ബത്തിനോട് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്. ഈ വാക്കുകളുടെ സൂഷ്മമായ ആവിഷ്കാരം ജോജിയിൽ കാണം. അപ്പൻ മരിച്ച് കിടക്കുമ്പോൾ ബോഡിക്കരികിലിരിക്കുന്ന ബിൻസി ചുറ്റും ശ്രദ്ധിക്കുന്നു. തുടർന്ന് പുറത്തിറങ്ങാതെയിരിക്കുന്ന ജോജിയെ വിളിക്കാൻ റൂമിലെത്തുന്നു. മരണശുശ്രൂഷയിൽ പങ്കെടുക്കാതെ "ദു:ഖത്തിന്റെ പാനപാത്രം " കേട്ട് കട്ടിലിൽ കിടക്കുന്ന ജോജിയുടെ കണ്ണുകളിൽ നിർവികാരതയേക്കാൾ മിഴിച്ചു നിൽക്കുന്നത് നിഗൂഡമായ വിജയ ഭാവമാണ്. " നീയിങ്ങനെ കിടക്കാതെ അങ്ങോട്ട് വന്നിരുന്നേ ജോജി "  എന്ന് ബിൻസി വിളിക്കുമ്പോൾ എഴുന്നേറ്റിരിക്കുന്ന ജോജിയുടെ ഭാവം ബിൻസിക്കും പ്രേക്ഷകർക്കും ഒരുപോലെ വ്യക്തമാകുന്നുണ്ട്.  "നീയൊരു മസ്ക് എടുത്ത് വച്ചിട്ട് വാ "  എന്...

സൂഫിയും സുജാതയും | Review

മലയാളത്തിലെ ആദ്യത്തെ OTT റിലീസ് ആയതു കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സൂഫിയും സുജാതയും എന്നാണ് തോന്നിയത്.  പത്തിലധികം പുതിയ സംവിധായകരെ പരിചയപ്പെടുത്തിയ ഫ്രൈഡേ ഫിലിം  ഹൗസിൽ നിന്നാണ് സിനിമയും വരുന്നതെന്നത് കൊണ്ട് തീർച്ചയായും പ്രതീക്ഷയുടെ അമിതഭാരം ഉണ്ടായിരുന്നു. സിനിമയുടെ സൗന്ദര്യത്തിനപ്പുറം സിനിമ ഇറങ്ങും മുൻപുണ്ടായ പ്രതിസന്ധികളെയും വിവാദങ്ങളെയും കൃത്യമായ് മാർക്കറ്റ് ചെയ്യ്ത, പുതിയ ചലച്ചിത്രകാർക്ക് മാർക്കറ്റിങ്ങിന്റെ  ഒരു പാഠപുസ്തകം കൂടിയാണ് വിജയ് ബാബുവിന്റെ സൂഫിയും സുജാതയും. സൂഫിയുടെയും സുജാതയുടെയും പ്രണയം കൃത്യമായ് ഡവലപ് ചെയ്യാൻ സംവിധായകന് കഴിഞ്ഞതായ് തോന്നിയിട്ടില്ല. നിഷ്കളങ്കത തുളുമ്പുന്ന ഗ്രാമത്തിലെ നൻമയുടെ നിറകുടമായ, സൈക്കിളോടിച്ച് നടക്കുന്ന  മൂകയായ  പെൺകുട്ടി.  കാലാകാലങ്ങളായ് മലയാളത്തിൽ കണ്ടുവരുന്ന "ദിവ്യപ്രണയ " ഫോർമുലകൾക്കുള്ളിൽ പെൺകുട്ടി തളച്ചിടപ്പെട്ടു എന്നതിനപ്പുറം സിനിമ കൂടുതൽ ഒന്നും പറഞ്ഞു കണ്ടില്ല.  നിറഞ്ഞു നിൽക്കുന്ന നാടകീയത കഥാസന്ദർഭങ്ങളെയും സവിശേഷമായ് ചില രംഗങ്ങളേയും വികലമാക്കുന്നുണ്ട്.(മകൾ പ്രണയിക്കുന്നയാൾക്കൊപ്പം ഇറങ്ങിപ്പോകാൻ ...

വിസാരണെ | Review

തൂത്തുക്കുടിയിൽ അച്ഛനും മകനും ലോകപ്പിൽ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ ആകുന്നു. ലോക്ഡൗണിൽ കട അടയ്ക്കാൻ  പത്തു മിനുട്ട് വൈകി എന്ന കുറ്റം കൊണ്ടാണ് വ്യാപാരിയും മകനും ക്രൂരപീഡനങ്ങൾക്കിരയായത്. നഗ്നരാക്കി രഹസ്യ ഭാഗങ്ങളിൽ കമ്പിയും ലാത്തിയും കയറ്റി,  ആന്തരിക അവയവങ്ങളിൽ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായിട്ടും വൈദ്യസഹായം പോലും നൽകാതെ തുടർച്ചയായ് ടോർച്ചർ ചെയ്യ്താണ് കൊന്നത്. ഇന്ത്യയിൽ കസ്റ്റടി മരണക്കളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇത്തരം ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും  മുന്നിലെത്തുന്നത് എം.ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരൻ ഒരുക്കിയ വിസാരണെ (2016) എന്ന  തമിഴ് ചിത്രമാണ്. തമിഴ്നാട്ടിൽ നിന്ന് ഉപജീവനത്തിനായ് ആന്ധ്രയിലേക്ക് കുടിയേറിയ സുഹൃത്തുകളുടെ കഥയാണ്.  യാതൊരറിവും ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ പോലീസ് കസ്റ്റടിയിൽ എടുത്ത്, മൂന്നാം മുറകളിലൂടെ കുറ്റം കെട്ടിവയ്ക്കാൻ നോക്കുന്നതും, രക്ഷപ്പെടാൻ ഇവർ നടത്തുന്ന ശ്രമങ്ങളും ഭീതിപ്പെടുത്തുന്ന  തുടർസംഭവങ്ങളുമാണ് സിനിമ. മനുഷ്യവകാശങ്ങൾക്കായ് ലോകത്തെമ്പാടും ശബ്ദം ഉയരുന്ന ഈ കാലഘട്ടത്തിൽ, രാജ്യ...

പാലക്കാട് പിടിയാന ചരിഞ്ഞ സംഭവം

പാലക്കാട് പിടിയാന ചരിഞ്ഞ സംഭവത്തിൽ പ്രകോപന പ്രസ്താവനയുമായ് എത്തിയ മേനക ഗാന്ധിയും ഓൺലൈനിൽ അപലപിച്ചു മെഴുകിയ മൃഗസനേഹികളും വയനാട്ടിൽ യുവാവിനെ കടുവ കടിച്ച് കൊന്നതറിഞ്ഞ് ഇരുപത്തിനാല് മണിക്കൂറായിട്ടും എന്തേ വായ തുറക്കുന്നില്ല ? പുൽപ്പള്ളി കാര്യം ബസവൻകൊല്ലി കോളനിലെ ശിവകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുമ്പോൾ  തലയും കാൽപാദവും കൈപ്പത്തിയും ഒഴികെയുള്ള ഭാഗങ്ങൾ കടുവ ഭക്ഷിച്ചിരുന്നു (ചിത്രം ഷെയർ ചെയ്യാൻ മനക്കട്ടിയില്ല).  ആന ചരിഞ്ഞ - ന്യായീകരണം അർഹിക്കാത്ത - സംഭവത്തിൽ കവിത / കഥ /കാർട്ടൂൺ മുതൽ അനയോശാചന യോഗം വരെ കൂടിയവർ പാവപ്പെട്ട യുവാവ്  കടുവയുടെ അകമണത്തിൽ  ഇല്ലാതായപ്പോൾ എന്തേ അപലപിക്കാത്തതെന്ന് കൊല്ലപ്പെട്ടയാളുടെ  കുടുംബത്തോട് ചേർന്ന് നിന്ന്  വയനാട്ടിലെ കർഷകർ ഒന്നടങ്കം ചോദിക്കുകയാണ്. എലൈറ്റ്  പരിസ്ഥിതിവാദികളുടെയും ബുദ്ധിജീവികളുടെയും സെലക്ടീവ് കണ്ണിൽ പാവപ്പെട്ടവൻ കൊല്ലപ്പെട്ടത് വാല്യൂ  ഇല്ലാത്ത ന്യൂസാണെന്നും സ്വഭാവികമാണെന്നുമറിയാം, പ്രതികരിക്കാൻ മിനിമം ആനയെങ്കിലും വേണമെന്നുമറിയാം. എങ്കിലും ആന ചരിഞ്ഞ സംഭവത്തിൽ ജനറലൈസ് ചെയ്യ്ത് ഏകപക്ഷീയമായ് നിങ്ങൾ പ്രതിക്കൂട്ട...