Skip to main content

Posts

Showing posts from 2020

സൂഫിയും സുജാതയും | Review

മലയാളത്തിലെ ആദ്യത്തെ OTT റിലീസ് ആയതു കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സൂഫിയും സുജാതയും എന്നാണ് തോന്നിയത്.  പത്തിലധികം പുതിയ സംവിധായകരെ പരിചയപ്പെടുത്തിയ ഫ്രൈഡേ ഫിലിം  ഹൗസിൽ നിന്നാണ് സിനിമയും വരുന്നതെന്നത് കൊണ്ട് തീർച്ചയായും പ്രതീക്ഷയുടെ അമിതഭാരം ഉണ്ടായിരുന്നു. സിനിമയുടെ സൗന്ദര്യത്തിനപ്പുറം സിനിമ ഇറങ്ങും മുൻപുണ്ടായ പ്രതിസന്ധികളെയും വിവാദങ്ങളെയും കൃത്യമായ് മാർക്കറ്റ് ചെയ്യ്ത, പുതിയ ചലച്ചിത്രകാർക്ക് മാർക്കറ്റിങ്ങിന്റെ  ഒരു പാഠപുസ്തകം കൂടിയാണ് വിജയ് ബാബുവിന്റെ സൂഫിയും സുജാതയും. സൂഫിയുടെയും സുജാതയുടെയും പ്രണയം കൃത്യമായ് ഡവലപ് ചെയ്യാൻ സംവിധായകന് കഴിഞ്ഞതായ് തോന്നിയിട്ടില്ല. നിഷ്കളങ്കത തുളുമ്പുന്ന ഗ്രാമത്തിലെ നൻമയുടെ നിറകുടമായ, സൈക്കിളോടിച്ച് നടക്കുന്ന  മൂകയായ  പെൺകുട്ടി.  കാലാകാലങ്ങളായ് മലയാളത്തിൽ കണ്ടുവരുന്ന "ദിവ്യപ്രണയ " ഫോർമുലകൾക്കുള്ളിൽ പെൺകുട്ടി തളച്ചിടപ്പെട്ടു എന്നതിനപ്പുറം സിനിമ കൂടുതൽ ഒന്നും പറഞ്ഞു കണ്ടില്ല.  നിറഞ്ഞു നിൽക്കുന്ന നാടകീയത കഥാസന്ദർഭങ്ങളെയും സവിശേഷമായ് ചില രംഗങ്ങളേയും വികലമാക്കുന്നുണ്ട്.(മകൾ പ്രണയിക്കുന്നയാൾക്കൊപ്പം ഇറങ്ങിപ്പോകാൻ ...

വിസാരണെ | Review

തൂത്തുക്കുടിയിൽ അച്ഛനും മകനും ലോകപ്പിൽ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ ആകുന്നു. ലോക്ഡൗണിൽ കട അടയ്ക്കാൻ  പത്തു മിനുട്ട് വൈകി എന്ന കുറ്റം കൊണ്ടാണ് വ്യാപാരിയും മകനും ക്രൂരപീഡനങ്ങൾക്കിരയായത്. നഗ്നരാക്കി രഹസ്യ ഭാഗങ്ങളിൽ കമ്പിയും ലാത്തിയും കയറ്റി,  ആന്തരിക അവയവങ്ങളിൽ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായിട്ടും വൈദ്യസഹായം പോലും നൽകാതെ തുടർച്ചയായ് ടോർച്ചർ ചെയ്യ്താണ് കൊന്നത്. ഇന്ത്യയിൽ കസ്റ്റടി മരണക്കളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇത്തരം ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും  മുന്നിലെത്തുന്നത് എം.ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരൻ ഒരുക്കിയ വിസാരണെ (2016) എന്ന  തമിഴ് ചിത്രമാണ്. തമിഴ്നാട്ടിൽ നിന്ന് ഉപജീവനത്തിനായ് ആന്ധ്രയിലേക്ക് കുടിയേറിയ സുഹൃത്തുകളുടെ കഥയാണ്.  യാതൊരറിവും ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ പോലീസ് കസ്റ്റടിയിൽ എടുത്ത്, മൂന്നാം മുറകളിലൂടെ കുറ്റം കെട്ടിവയ്ക്കാൻ നോക്കുന്നതും, രക്ഷപ്പെടാൻ ഇവർ നടത്തുന്ന ശ്രമങ്ങളും ഭീതിപ്പെടുത്തുന്ന  തുടർസംഭവങ്ങളുമാണ് സിനിമ. മനുഷ്യവകാശങ്ങൾക്കായ് ലോകത്തെമ്പാടും ശബ്ദം ഉയരുന്ന ഈ കാലഘട്ടത്തിൽ, രാജ്യ...

പാലക്കാട് പിടിയാന ചരിഞ്ഞ സംഭവം

പാലക്കാട് പിടിയാന ചരിഞ്ഞ സംഭവത്തിൽ പ്രകോപന പ്രസ്താവനയുമായ് എത്തിയ മേനക ഗാന്ധിയും ഓൺലൈനിൽ അപലപിച്ചു മെഴുകിയ മൃഗസനേഹികളും വയനാട്ടിൽ യുവാവിനെ കടുവ കടിച്ച് കൊന്നതറിഞ്ഞ് ഇരുപത്തിനാല് മണിക്കൂറായിട്ടും എന്തേ വായ തുറക്കുന്നില്ല ? പുൽപ്പള്ളി കാര്യം ബസവൻകൊല്ലി കോളനിലെ ശിവകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുമ്പോൾ  തലയും കാൽപാദവും കൈപ്പത്തിയും ഒഴികെയുള്ള ഭാഗങ്ങൾ കടുവ ഭക്ഷിച്ചിരുന്നു (ചിത്രം ഷെയർ ചെയ്യാൻ മനക്കട്ടിയില്ല).  ആന ചരിഞ്ഞ - ന്യായീകരണം അർഹിക്കാത്ത - സംഭവത്തിൽ കവിത / കഥ /കാർട്ടൂൺ മുതൽ അനയോശാചന യോഗം വരെ കൂടിയവർ പാവപ്പെട്ട യുവാവ്  കടുവയുടെ അകമണത്തിൽ  ഇല്ലാതായപ്പോൾ എന്തേ അപലപിക്കാത്തതെന്ന് കൊല്ലപ്പെട്ടയാളുടെ  കുടുംബത്തോട് ചേർന്ന് നിന്ന്  വയനാട്ടിലെ കർഷകർ ഒന്നടങ്കം ചോദിക്കുകയാണ്. എലൈറ്റ്  പരിസ്ഥിതിവാദികളുടെയും ബുദ്ധിജീവികളുടെയും സെലക്ടീവ് കണ്ണിൽ പാവപ്പെട്ടവൻ കൊല്ലപ്പെട്ടത് വാല്യൂ  ഇല്ലാത്ത ന്യൂസാണെന്നും സ്വഭാവികമാണെന്നുമറിയാം, പ്രതികരിക്കാൻ മിനിമം ആനയെങ്കിലും വേണമെന്നുമറിയാം. എങ്കിലും ആന ചരിഞ്ഞ സംഭവത്തിൽ ജനറലൈസ് ചെയ്യ്ത് ഏകപക്ഷീയമായ് നിങ്ങൾ പ്രതിക്കൂട്ട...

വിഷാദത്തിന്റെ പിടിയിൽ

2012 മുതൽ ഞാൻ വിഷാദത്തിന്റെ പിടിയിലായിരുന്നു. ഇത് എട്ടുമാസം നീണ്ടുനിന്നു. ഇതിന്റെ വേദനയും സ്ട്രസും വിട്ടുപോകാൻ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു ദിവസം ചെവിവേദനയും എന്തൊക്കെയോ അസ്വസ്ഥതകളുമായാണ് വിഷാദം എന്നിലേക്കെത്തിയത്. വിഷാദരോഗത്തെക്കുറിച്ച് വിശദീകരിക്കുവാൻ സാധിക്കില്ല. അത്രയും മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക. ജീവിക്കുന്നത് എന്തിനു വേണ്ടിയെന്നും ചിന്തിക്കും, ഒന്നിലും സന്തോഷം കണ്ടെത്താൻ സാധിക്കില്ല. പല്ലു തേയ്ക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ചെയ്യാൻവരെ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനെല്ലാം ഒരുപാട് ഊർജം ആവശ്യമാണെന്നു തോന്നും.  ഓരോ ദിവസവും ഉണരാൻ പോലും ഞാൻ ഭയന്നു, കാരണം ആ ദിവസത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടു തന്നെ. ഉറക്കം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന രക്ഷപ്പെടൽ. ആൾക്കൂട്ടത്തിൽ നിൽക്കാൻ ഭയമായിരുന്നു. ഇന്ത്യയിൽ വിഷാദരോഗം കണ്ടെത്തിയവരിൽ 90 ശതമാനം പേരും സഹായം തേടുന്നില്ല. വിഷാദരോഗമുള്ളവർക്ക് വേണ്ടത് പ്രഫഷനൽ സഹായമാണ്. വിഷാദം ഒരു രോഗമാണെന്നു തിരിച്ചറിയുകയും അതു തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്താൽത്തന്നെ രോഗത്തോടുള്ള പോരാട്ടം എളുപ്പമാകും. സ്വന്തം അനുഭവത്തിൽനിന്ന് എനിക്കിതു പ...

സൈബർ സംസ്കാരം - Fb Post May 15

സരയുവിലെ 'കുലസ്ത്രീയെ' കണ്ടെത്തി മലയാളി ആഘോഷിച്ച് പൊട്ടിച്ചിരിച്ചിട്ട് ദിവസങ്ങൾ കുറച്ചേ ആയിട്ടുള്ളൂ. കാലങ്ങൾക്കു മുൻപ് ചെയ്യ്ത വീഡിയോ ആണിതെന്നും ഇപ്പോൾ കാഴ്ചപ്പാടുകൾ ഏറെ മാറിയെന്നും പറഞ്ഞ്, രണ്ടു തവണയാണ് അവർ എഴുതിയത്, ആക്ഷേപങ്ങളുടെ ആയിരത്തിലെന്ന് റീച്ച് മറുപടിക്ക് കിട്ടിയില്ലെന്നു മാത്രവുമല്ല, തിരുത്തുകൾ കേൾക്കാതെ അടുത്ത എല്ലും കഷ്ണത്തിന് പിന്നാലെ ഓടുകയാണ് സാമൂഹ്യമാധ്യമങ്ങൾ. മറുപടിക്ക്  ചെവികൊടുത്താതെയുള്ള ഏകപക്ഷീയ വലിച്ചു കീറലുകളിൽ  ഭൂലോകസ്ത്രീവിരുദ്ധനും അശാസ്ത്രീയ  അബദ്ധങ്ങളുടെയും അർധസത്യങ്ങളുടെയും പ്രചാരകനായ രജിത് കുമാറിനോട്  താരതമ്യപ്പെടുത്തലും കാണാം. മാറിയ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞിട്ടും കാലകലങ്ങളായ് വിഷലിപ്തമായ നിലപാടുകളിൽ യാതൊരു തിരുത്തലുകളും വരുത്താത്ത രജിതിനൊപ്പം പ്ലേസ് ചെയ്ത് ശിക്ഷക്കുന്ന ഓൺലൈൻ മലയാളി അപലപിക്കാൻ തയ്യാറാകുന്നില്ല. മനുഷ്യൻ ജീവൻ രക്ഷയ്ക്കായ് കരുതലെടുക്കുന്ന കോവിഡ് കാലത്തും സകലസുരക്ഷ മാർഗ്ഗങ്ങളും കടന്ന് സ്ത്രീയെ അക്രമിച്ച് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ഇയാളെ കാണാൻ തടിച്ചുകൂടിയവർ അനേകമാണ്. അങ്ങേയറ്റം ടോക്സിക്കായ രജിത് വചനങ്ങൾ ബിജിഎം ചേർത്...

മിന്നൽ മുരളി

"ഈ സിനിമയിറങ്ങിയ കാലത്ത് ഹിന്ദു സംഘടനകൾ ശക്തമായിരുന്നില്ല, അത് കൊണ്ടാണ് എതിർക്കപ്പെടാതെ പോയത്, ഇപ്പോൾ ആണെങ്കിൽ കാണാമായിരുന്നു." രാജ്യത്ത് ബീഫ് നിരോധനം ഏർപ്പെടുത്തിയ, ബീഫ് കൈവശം വച്ചു എന്ന് ആരോപിച്ച് സാധാരണ മനുഷ്യർ കൊല്ലപ്പെട്ടുതുടങ്ങിയ കാലത്ത്, പൗരൻ എന്ത് കഴിക്കണം എന്ന് രാഷ്ട്രത്തിന് തീരുമാനിക്കാൻ കഴിയുമോയെന്ന ചർച്ച കൊടുംപിരി കൊണ്ടിരുന്ന കാലത്ത് ഗോദ സിനിമയിലെ പൊറോട്ട ബീഫ് സീൻ പുറത്ത് വിട്ടാണ് ബേസിൽ രാഷ്ട്രീയം പറഞ്ഞത്. സർഗ്ഗാത്മകമായ ലളിത/ഗംഭീര പ്രതികരണം ആയിരുന്നു അത്.  ഗോദയ്ക്ക് ശേഷം വരുന്ന  ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വയനാട്ടിലെയും കർണ്ണാടക അതിർത്തി ഗ്രാമമായ ബൈരകുപ്പയിലേയും ശ്രമകരമായ ചിത്രീകരണത്തിന് ശേഷമാണ് നിർണ്ണായക രംഗങ്ങൾക്കായ് കാലടി മണപ്പുറത്ത് ലക്ഷങ്ങളുടെ സെറ്റ് ഒരുക്കിയത്. നാല് ഭാഷകളിലായ് ഇറങ്ങി മലയാളികൾക്ക് അഭിമാനം അകേണ്ട ചിത്രത്തിന്റെ സെറ്റ് തകർക്കപ്പെടുകയും വൻനഷ്ടം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ സിനിമയ്‌ക്കെതിരെ നടക്കുന്ന സംഘപരിവാർ അക്രമവും മുകളിൽ ഉദ്ധരിച്ച വാക്കുകളും  വീണ്ടും ചർച്ചയാകുന്നത്.  എംടിയുടെ എക്കാല...

ദ പീനട്ട് ബട്ടർ ഫാൽക്കൺ | Review

കൂട്ടിന്റെ സിനിമയാണ് പീനട്ട് ബട്ടർ ഫാൽക്കൺ. 22 വയസ്സുള്ള സാക്കിന് ഡൗൺ സിൻഡ്രോം ആണ്. അഗതികളായ വൃദ്ധർക്കായുള്ള ഗവൺമെന്റ് മന്ദിരത്തിലാണ് അവൻ താമസിക്കുന്നത്‌. പ്രൊഫഷണൽ ഗുസ്തിക്കാരനാകുക എന്നതാണ് അവന്റെ ആഗ്രഹം, സാൾട്ട് വാട്ടർ റെഡ് നെക്ക് ആണ് അവന്റെ ആരാധനാമൂർത്തി. അയാളുടെ ഗുസ്തി മത്സരങ്ങൾ കണ്ടുതീർത്തതിൽ, ആവർത്തിച്ചു കാണുന്നതിൽ അവൻ കണക്കുകൾ സൂക്ഷിക്കാറില്ല. ഗുസ്തി പഠിക്കാനും അദ്ധേഹത്തെ കണ്ടുമുട്ടാനുമായും അവൻ അഗതിമന്ദിരത്തിൽ നിന്നും ചാടുന്നു. കാൾ എന്ന വൃദ്ധന്റെ സഹായത്തോടെ ദേഹത്താകെ ക്രീം തേച്ച് വളച്ചു വച്ച കമ്പികൾക്കിടയിലൂടെ സമർത്ഥമായ് തെന്നിയിറങ്ങി സ്വാതന്ത്രത്തിന്റെ ലോകത്തേക്ക് അവൻ ഓടി പോകുന്നു.  നിയോഗം പോലെ സാക്ക് എത്തിച്ചേരുന്നത് മീൻപിടുത്തക്കാരനായ ടൈലറുടെയടുത്താണ്.  സുന്ദരമായ ഭൂതകാലത്ത് ജീവിക്കുന്ന ടെലറുടെ ജീവിതം തൊഴിലില്ലായ്മ കൊണ്ട് അത്യാവശ്യം കഷ്ടത്തിലാണ്.  പ്രതിഷേധത്തിലും വാശിയിലും ദേഷ്യത്തിലും തനിക്കെതിരായ് നിൽക്കുന്ന ഡങ്കന്റ ജോലി സ്ഥലത്ത് തീയിട്ട് നല്ലൊരു തുകയുടെ നഷ്ടം ഉണ്ടാക്കി രക്ഷപെടാൻ ഒരുങ്ങുന്ന ടൈലറിന്റെ ബോട്ടിലാണ് സാക്ക് ഒളിച്ചിരുന്നത്. ഡങ്കണും കൂട്ടരും പിൻതുടരു...

പുറംകാഴ്ചകൾ | Review | Movie Street

ഈ ബസ് എന്താ ഇത്ര മെല്ലെ പോകുന്നത്? അത്യാവശ്യ സമയങ്ങളിൽ ബസ്സിൽ യാത്ര ചെയ്യുന്ന ഒട്ടുമിക്കവരും ആത്മരോഷത്തോടെ ആലോചിക്കുന്ന,സ്വയം ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്. കൃത്യസമയത്ത് കോളേജിലോ സ്ക്കൂളിലോ,ജോലിസ്ഥലങ്ങളിലോ, മറ്റെവിടെയെങ്കിലുമോ എത്താനുള്ള യാത്രകളിൽ; ഏറെ നേരമായ് കാത്തുനിൽക്കുന്ന പ്രിയപ്പെട്ട ഒരാളിലേക്കുള്ള വഴികളിൽ പതിയെ പോകുന്ന ബസ്സിനകം ഭ്രാന്ത് പിടിപ്പിക്കും. മൂടിന് തീപിടിച്ചതു പോലെയായിരിക്കും ഒരോ നിമിഷവും  സീറ്റിലിരിക്കുന്നത്. ഇടയ്ക്കിടെ കണ്ടക്ടറെയും ഡ്രൈവറേയും മാറി മാറി നോക്കും  "ഇയാൾക്കൊന്നും ഒരു തിരക്കും ഇല്ലേ?" "കുറച്ചൂടെ സ്പീഡിൽ പോയാൽ എന്താ?" ഓരോ സ്റ്റോപ്പിലും ബസ്  നിർത്തുമ്പോഴും  ആളുകൾ കയറി ഇറങ്ങുമ്പോഴും സ്വയം ശപിക്കും"ഏത് സമയത്താണോ ഇതിൽ വലിഞ്ഞ് കേറാൻ തോന്നിയത്! ബസ്സിലെ തിരക്കുകളോ ഉച്ചത്തിൽ പ്ലേ ചെയ്യുന്ന അടിച്ചുപൊളി / റൊമാന്റിക് / ശോക പാട്ടുകളോ ആ സമയം കേൾക്കില്ല. ശബ്ദകോലാഹലങ്ങളും അവ്യക്തമായ ചില രൂപങ്ങൾക്കും നെഞ്ചിലെ ഭാരത്തിനുമിടയിൽ ലക്ഷ്യസ്ഥാനം മാത്രം തെളിഞ്ഞ് നിൽക്കും. ഇത്തരം യാത്രകൾക്ക് ശേഷമാണ് അയാൾ നിരന്തരം ഓർമ്മിക്കപ്പെടുന്നത്; "പുറം കാഴ്ചക...

അവുങ്ങുംപൊയിൽ ഡയറീസ് - 2

ചെറിയ കാറ്റു വീശുന്ന, സൂര്യൻ അസ്തമിക്കാനൊരുങ്ങുന്ന വൈകുന്നേരം ഞങ്ങൾ ഗണപതികുളത്തിന്റെ പടവുകളിൽ ഇരുന്നു. കുളത്തിനോട് ചേർന്ന വലിയ കനിച്ചോട്ടിൽ ചിതറി കിടക്കുന്ന നാണയങ്ങൾക്കു മുകളിലായ് വർഷങ്ങളായ് പ്രൗഡിയോടെ നിന്നിരുന്ന ഗണപതിവിഗ്രഹം അവിടെയില്ല. ഞാൻ കണ്ണോടിച്ചു. "നമ്മുടെ ഗണപതിയെങ്ങോട്ടു പോയ്? " അത് ഇടയ്ക്കങ്ങനെ പോകുന്നതാണ്, കുറച്ച് കഴിയുമ്പോൾ തിരിച്ച് വന്നോളും." വേനൽ അവധി തുടങ്ങി ചുരമിറങ്ങി; നാല് മണിക്കൂർ യാത്രയും ക്ഷീണവും കുളിയും ഉറക്കവും കഴിഞ്ഞ് കുഞ്ഞു ഞങ്ങൾ എത്തുന്ന ദിവസങ്ങളിൽ ഭഗവാൻ കനിച്ചോട്ടിൽ നിറയുന്നതിൽ യാതൊരു വീഴ്ചയും വരുത്താറില്ലായിരുന്നു. അന്ന് കണ്ടതിൽ വച്ച് ഏറ്റവും വലിയ മരത്തിന് കീഴിൽ ശാന്തമായിരിക്കുന്ന വിഗ്രഹം ഇക്കാലമത്രയും അത്ഭുതമായിരുന്നു. വിഗ്രഹത്തെ സംരക്ഷിച്ചു പോരുന്ന അദൃശ്യ ശക്തികൾ പാമ്പായും പഴുതാരയായും അമർചിത്രകഥകളിലെ ഭീകരജീവികൾക്കൊപ്പം കോംബോ ആയും ഉറക്കം കെടുത്തിക്കൊണ്ടേയിരുന്നു. വിഗ്രഹമിരിക്കുന്ന  കനിമരം കടന്ന്, വെട്ടുകല്ലിൽ തീർത്ത കറുത്ത പടവുകളിറങ്ങി, കുളത്തിലെ ഉറവ നിറയ്ക്കുന്ന കുഞ്ഞു ചതുരത്തിൽ നിന്ന് തണുത്ത വെള്ളമെടുത്ത് മുഖത്തൊഴിക്കുമ്പോൾ വിഘ്നേശ്വരന് പുഞ...

അഞ്ചാംപാതിരാ | Review | Movie Street

സെലിബ്രട്ടി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന യൂഷ്യൽ സൈക്കോപ്പാത്തല്ല ഞാനെന്നെ ഇപ്പോൾ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ബഞ്ചമിൻ ലൂയിസിന്റെ ഡയലോഗിന് ശേഷം ശ്രദ്ധിക്കുക.. അൻവർ ഹുസൈൻ: ഡോക്ടർ അവസാനത്തെ ചിരി എന്തായാലും നിങ്ങളുടെയല്ല. എ സി പി അനിൽ ഈസ്‌ സ്റ്റിൽ അലൈവ്. പിന്നെ ഒരു നീതിദേവത പ്രതിമ ബാക്കിയില്ലേ? ബഞ്ചമിൻ ലൂയിസ്: അതെ, നീതിദേവത ബാക്കിയുണ്ട്. തനിക്ക് പോലീസിൽ നിന്ന് രക്ഷപെടാൻ കഴിയില്ലെന്ന് ഉറപ്പുള്ള ബഞ്ചമിൻ ഒടുവിൽ പറയുന്നത് നീതിദേവത പ്രതിമയെക്കുറിച്ചല്ല മറിച്ച് റബേക്കയെന്ന നീതിദേവതയെക്കുറിച്ചാണ്. തെറ്റുകാരനായ എ സി പി അനിൽ  ഇനി ജീവിച്ചിരിക്കില്ലയെന്നും നീതി നടപ്പിലാക്കാൻ ഏറ്റവും അർഹയുള്ള 'നീതിദേവത' ഇപ്പോഴും ബാക്കിയുണ്ടെന്നും അവൾ നീതി നടപ്പിലാക്കുമെന്നും  അയാൾ പ്രവചിക്കുന്നു. അൻവർ ഹുസൈന് അത് തിരിച്ചറിയാൻ കഴിയാതെ നിസ്സഹായനാകുന്നു. . റിയൽ ലൈഫിലെ സൈക്കോ സൈമണെ തിരിച്ചറിയുമ്പോൾ വൈദീകൻ പെൺകുട്ടിയെ പീഡിപ്പിക്കുകയും  പെൺകുട്ടിയുടെ പിതാവ് ഏറ്റെടുക്കുകയും ചെയ്യ്ത കേരളം ചർച്ച ചെയ്ത കൊട്ടിയൂർ സംഭവവും ഓർത്തെടുക്കേണ്ടതുണ്ട് 2016ലാണു ഏറേ വാർത്താപ്രാധാന്യം നേടിയ  പീഡനം പുറത്തറിയുന്നത്. ചൈൽഡ് ലൈന...